കള്ളനോട്ട് നൽകി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ചതായി പരാതി

By Staff Reporter, Malabar News
Representational Image

കാസർഗോഡ്‌: കള്ളനോട്ട് നൽകി ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ചെന്ന് പരാതി. തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപത്തെ ലോട്ടറി വിൽപന സ്‌റ്റാളിലെ സ്ത്രീയാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയ 2 പേർ സ്‌റ്റാളിലെത്തി ടിക്കറ്റെടുത്ത ശേഷം 2000 രൂപ നൽകി. സ്‌റ്റാളിൽ ആ സമയം ഉണ്ടായിരുന്ന 14 ടിക്കറ്റുകളും ഇവർ വാങ്ങി. 1500 രൂപ ബാക്കിയും നൽകി. എന്നാൽ മൊത്തവിൽപ്പന സ്‌റ്റാളിൽ എത്തിയപ്പോഴാണ് തട്ടിപ്പ് ഇവർക്ക് മനസിലായത്. ഇതോടെ പരാതി നൽകി.

സമാനമായ സംഭവത്തിൽ തൃശൂർ കുന്നംകുളം സ്വദേശി ഉൾപ്പെടെ 2 പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇരിയയിലെ ഒരു ലോട്ടറി വിൽപനക്കാരി നൽകിയ പരാതിയിലാണ് ഇവർ അറസ്‌റ്റിലായത്. കള്ളനോട്ട് നൽകി ടിക്കറ്റും പണവും വാങ്ങിയും ടിക്കറ്റ് നമ്പർ തിരുത്തി സമ്മാനം അടിച്ചെടുക്കുകയും ചെയ്യുന്ന സംഘം ജില്ലയിലുണ്ടെന്നാണ് വിവരം.

Read Also: അദാനിയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; ആരോപണത്തിൽ ഉറച്ച് ചെന്നിത്തല

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE