തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് ഓണക്കിറ്റ് വിതരണത്തിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഭക്ഷ്യ മന്ത്രി പി തിലോത്തമന്, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേര്‍ക്കെതിരെയാണ് പരാതി. ഇതില്‍ ഏഴ് കരാറുകാരും ഉള്‍പ്പെടും.
ശര്‍ക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുടെ വിതരണത്തില്‍ അഴിമതിയുണ്ടെന്നും സാധനങ്ങളുടെ തൂക്കം, നിലവാരം, ടെന്‍ഡര്‍ എന്നിവയിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇതേ വിതരണക്കാര്‍ക്ക് തന്നെ വീണ്ടും കരാര്‍ നല്കാന് നീക്കം നടക്കുന്നതായും സന്ദീപ് പരാതിയില്‍ പറഞ്ഞു.
കുറഞ്ഞ തുക വാഗ്ദാനം ചെയ്ത വിതരണക്കാരനെ മറികടന്ന് കരാര്‍ നല്‍കിയിട്ടുണ്ട്. അതേസമയം ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്ത കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സപ്ലൈകോ തയ്യാറായിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഇത്തരത്തില്‍ നിരവധി ക്രമക്കേട് നടന്നതിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും പരാതിയില്‍ സന്ദീപ് വാചസ്പതി ആരോപിക്കുന്നുണ്ട്.