ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി

By Staff Reporter, Malabar News
kerala-lockdown
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകള്‍ക്ക് ശേഷമാണ് ഇന്നലെയും ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.

ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ എന്ന നിര്‍ദ്ദേശത്തില്‍ ഇളവ് അനുവദിച്ച്‌ ഡിജിപി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഹോം ഡെലിവറി പ്രായോഗികമല്ലാത്ത സ്‌ഥലങ്ങളില്‍ ഹോട്ടലുകളില്‍ പോയി പാഴ്‌സല്‍ വാങ്ങാം. ഇതിനായി പോകുന്നവര്‍ സത്യവാങ്മൂലം കരുതണമെന്നും ഉത്തരവില്‍ പറയുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും.ഇളവുകള്‍ അനുവദിച്ചതിന് ശേഷമുള്ള സമ്പൂര്‍ണ ലോക്ക്ഡൗൺ ആയതിനാല്‍ പോലീസ് നിരീക്ഷണവും നടപടിയും കര്‍ശനമാണ്.

Read Also: ഇന്ധനവില വർധനവ്; തിങ്കളാഴ്‌ച സംസ്‌ഥാനത്ത്‌ ചക്രസ്‌തംഭന സമരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE