കണ്ണൂരിലെ കമ്പ്യൂട്ടർ ഗോഡൗണിൽ തീപ്പിടിത്തം

By Trainee Reporter, Malabar News
kannur local news
Representational Image
Ajwa Travels

കണ്ണൂർ: നഗരത്തിലെ ഫോർട്ട് റോഡിലെ കമ്പ്യൂട്ടർ ഗോഡൗണിൽ തീപ്പിടിത്തം. ഇന്നലെ വൈകിട് 5.45 ഓടെയാണ് സംഭവം. പ്ളാറ്റിനം സെന്ററിലെ പെന്റാ സിസ്‌റ്റം കമ്പ്യൂട്ടർ റിപ്പയറിങ് ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. അലവിൽ സ്വദേശി സന്തോഷാണ് സ്‌ഥാപനം നടത്തുന്നത്. ജില്ലാ ഫയർ ഓഫിസർ ബി രാജിന്റെ നേതൃത്വത്തിലുള്ള 3 യൂണിറ്റ് അഗ്‌നിശമന സേന 2 മണിക്കൂർ കൊണ്ടാണ് തീ അണച്ചത്.

സമീപത്തെ ഫ്ളാറ്റിൽ ഉള്ളവരാണ് ഗോഡൗണിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ഗോഡൗൺ തുറക്കാറുള്ളത്. പ്ളാസ്‌റ്റിക്ക് ഫർണിച്ചറുകൾ, കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ അടക്കം കത്തിനശിച്ചിട്ടുണ്ട്. നഷ്‌ടം കണക്കാക്കിയിട്ടില്ല. മുറിയിൽ സൂക്ഷിച്ച കമ്പ്യൂട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

Read Also: കനത്ത മഴ; മുംബൈയിൽ 14 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE