കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് തീർപ്പാക്കും വരെ പൊതുവിപണിയിലെ വാക്‌സിൻ വിൽപന നിർത്തിവെക്കാൻ നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
വാക്‌സിൻ സ്‌റ്റോക്ക് സംബന്ധിച്ച വിശദാംശങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനോട് ഇന്ന് നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാന സർക്കാരിന്റെ കോവിഡ് ഡാഷ്ബോർഡിലെ കണക്കനുസരിച്ച് കേരളത്തിൽ ഇത് വരെ 62,27,358 പേർക്കാണ് ആദ്യഡോസ് വാക്‌സിൻ നൽകിയത്. 19,27,845 പേർക്ക് രണ്ടാം ഡോസും നൽകി. ഇത് വരെ 81,55,203 ഡോസ് വാക്‌സിനേഷനാണ് കേരളത്തിൽ നടന്നത്.
Read Also: തീരമേഖലകളിൽ മഴയും കടലാക്രമണവും; മൂന്ന് ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു