മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; സുപ്രീം കോടതി അനുമതി നൽകി

By Desk Reporter, Malabar News
You may even have problem when somebody reading the newspaper; Supreme Court against NIA

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി അനുമതി നൽകി. ശിവസേന നൽകിയ ഹരജി സുപ്രീം കോടതി തള്ളി. വിശ്വാസ വോട്ടെടുപ്പിന്റെ ഫലം സുപ്രീം കോടതി വിധിയെ സ്വാധീനിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. സ്‌പീക്കറുടെയും ഗവർണറുടെയും അധികാരം സംബന്ധിച്ച വിഷയങ്ങൾ ജൂലൈ 11ന് പരിഗണിക്കും.

നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഉദ്ധവ് താക്കറെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ഈ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

നാളെ 11 മണിക്ക് സഭ ചേരാനാണ് ഗവർണർ ഭഗത് സിങ് കോഷിയാരി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, അനുനയ നീക്കങ്ങൾ തടയാൻ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ നിന്ന് ഇന്ന് ഗോവയിലേക്ക് പോയി. നാളെ മാത്രമേ മുംബൈയിൽ എത്തുകയുള്ളൂ.

Most Read:  ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 6ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE