കോണ്‍ഗ്രസ് കോണ്‍ക്ളേവ്; സുധാകരൻ ഓൺലൈനായി പങ്കെടുക്കും

ശശി തരൂർ തീർക്കുന്ന തരംഗത്തിന് വളമാകാനായി കോണ്‍ക്ളേവിൽ പങ്കെടുക്കേണ്ടതില്ല എന്ന ആദ്യ തീരുമാനത്തിൽ നിന്ന് സമ്മർദ്ദത്തിനൊടുവിൽ കെ സുധാകരൻ പിൻമാറി. പരിപാടിയിൽ ഇദ്ദേഹം ഓൺലൈനായി പങ്കെടുക്കും. നേരിട്ട് പങ്കെടുക്കാത്തതിനെ, ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് നേരിടാനാണ് തീരുമാനം.

By Central Desk, Malabar News
Congress Conclave; Sudhakaran will participate through online
Ajwa Travels

കൊച്ചി: ഞായറാഴ്‌ച കൊച്ചിയില്‍ നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ളേവ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉൽഘാടനം നിർവഹിക്കും. ശശി തരൂർ ദേശീയ പ്രസിഡണ്ടായ പ്രൊഫഷണൽ കോൺഗ്രസ് കോണ്‍ക്ളേവ് ഓണ്‍ലൈനായാണ് ഇദ്ദേഹം ഉൽഘാടനം ചെയ്യുക.

പരിപാടിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരിട്ടും പങ്കെടുക്കും. ഡോ. എസ്‌എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയും പ്രധാന സംഘാടകരായ കോണ്‍ക്ളേവിന്റെ ഉൽഘാടന പപരിപാടിയിൽ നിന്നും വിട്ടുനിൽക്കാനായിരുന്നു മുൻ തീരുമാനം.

എന്നാല്‍, എല്ലാ ഭാഗത്ത് നിന്നുമുള്ള സമർദ്ദത്തിനൊടുവിൽ, ഒന്നിച്ചു വേദിപങ്കിടില്ല എന്നും ഓണ്‍ലൈനായി പങ്കെടുക്കാമെന്നും തീരുമാനാമെടുത്തു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് നേരിട്ട് പോകാത്തത് എന്നാണ് സുധാകരന്റെ പൊതു വിശദീകരണം.

ശശി തരൂരും കെപിസിസി നേതൃത്വവും തമ്മിലെ ഭിന്നതക്കിടെ കെ സുധാകരൻ വിട്ടുനിൽക്കുന്നുവെന്ന വാർത്ത വലിയ ചർച്ചയായതോടെയാണ് കോൺഗ്രസ്‌ പോഷക സംഘടനകൾ ഉൾപ്പടെ സുധാകരനിലേക്ക് സമ്മർദ്ദം ചെലുത്തിയത്. മുൻ തീരുമാനപ്രകാരം തരൂരും സുധാകരനും ഒരുമിച്ച് വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉൽഘാടന പരിപാടി.

രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായി നടക്കുന്ന കോണ്‍ക്ളേവ് യുവ സമൂഹത്തിലെയും പ്രൊഫഷണൽ സമൂഹത്തിലെയും കോൺഗ്രസിന്റെ ഇടപെടൽ കൂടുതൽ ശക്‌തമാക്കും എന്നാണു വിലയിരുത്തൽ.

ഡിക്കോഡ് എന്ന പേരിട്ട സംസ്‌ഥാന തല കോണ്‍ക്ളേവിൽ രാവിലെ 9.30ന് മുഖ്യപ്രഭാഷകനായി എത്തുന്നത് ശശി തരൂരാണ്. വൈകീട്ട് 5ന് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലാകും വിഡി സതീശൻ പങ്കെടുക്കുക. സാമൂഹിക സാംസ്‌കാരിക മാദ്ധ്യമ മേഖലയിൽ നിന്നുള്ള പ്രമുഖരും കോണ്‍ക്ളേവിൽ പങ്കെടുക്കും.

Most Read: മംഗളുരു സ്‌ഫോടനം; പ്രതി, സാക്കിര്‍ നായിക് പ്രഭാഷണങ്ങളുടെ ആരാധകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE