ചുവടു മാറ്റി കോൺഗ്രസ്‌; വകുപ്പുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

By Desk Reporter, Malabar News
mullappally ramachandran_2020 Sep 05
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  സർക്കാരിനെതിരെ കൂടുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ കോൺഗ്രസ്‌ നീക്കം. ഇതിന്റെ ഭാഗമായി പാർട്ടി അനുകൂല സർവീസ്  സംഘടനയിലെ അംഗങ്ങൾക്ക് പുതിയ നിർദേശം നൽകിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ്. സർക്കാർ വകുപ്പുകളിലെ  ക്രമക്കേടുകളും, ചട്ടലംഘനങ്ങളും കണ്ടെത്തി പാർട്ടിയെ അറിയിക്കാനാണ് ഇവരോട്  ആവശ്യപ്പെട്ടിട്ടുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സർവീസ് സംഘടനകളുടെ സേവനം നിർണായകമാവുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ വിവാദം, പ്രളയഫണ്ട്‌ തട്ടിപ്പ്, സ്പ്രിംക്ലർ കരാർ  തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ പ്രതിരോധത്തിലായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ യോഗത്തിലാണ് കെപിസിസി പ്രസിഡന്റ്‌ സർക്കാരിനെതിരായ പ്രക്ഷോഭത്തിന് സഹായം അഭ്യർത്ഥിച്ചത്.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുമ്പോൾ മതിയായ രേഖകൾ സർക്കാർ ലഭ്യമാക്കുന്നില്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വിവിധ വകുപ്പുകളിൽ നിന്നും പാർട്ടിക്ക് ആവശ്യമായ രേഖകൾ നേരായ വഴിയിലൂടെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഓഫീസേഴ്സ് ആൻഡ് സർവീസ് ഓർഗനൈസേഷന്റെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE