പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു

By Desk Reporter, Malabar News
Congress leader died of-electric-shock
Ajwa Travels

കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി ബാലകൃഷ്‌ണൻ (64) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

ശക്‌തമായ കാറ്റിൽ കാഞ്ഞങ്ങാട് മന്നിയോട്ട് റോഡിൽവെച്ച് വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. ഇതറിയാതെ ഈ വഴിയെത്തിയ ഇദ്ദേഹത്തിന്റെ ബൈക്ക്, പൊട്ടി വീണ ലൈൻ കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. മകളുടെ വീട്ടിൽ നിന്നും മടങ്ങുമ്പോഴാണ് അപകടം. ഇദ്ദേഹത്തിനൊപ്പം ചെറിയ കുട്ടിയുമുണ്ടായിരുന്നു. എന്നാൽ, കുട്ടി അൽഭുതകരമായി രക്ഷപ്പെട്ടു.

Most Read:  ജപ്‌തി നടപടി; മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE