പാലക്കാട്: പോത്തുണ്ടിയിൽ എക്‌സൈസ്-പോലീസ് സംയോജിത ചെക്ക്പോസ്‌റ്റ് നിർമാണം ആരംഭിച്ചു. ഇതിനായി നിലമൊരുക്കലും പ്രാരംഭ പണികളും പുരോഗമിക്കുന്നു. കഴിഞ്ഞ മാസമാണ് വനം മന്ത്രി എകെ ശശീന്ദ്രൻ നിർമാണം ഉൽഘാടനം ചെയ്‌തത്. നിലവിൽ നെല്ലിയാമ്പതി വനംറേഞ്ചിലെ പോത്തുണ്ടിയിൽ വനംവകുപ്പിന്റെ ചെക്ക് പോസ്‌റ്റ് മാത്രമാണുള്ളത്.
നബാർഡിന്റെ കീഴിൽ ആർഐഡിഎഫിൽ (ഗ്രാമീണ അടിസ്‌ഥാന സൗകര്യ വികസന ഫണ്ട്) ഉൾപ്പെടുത്തി 73 ലക്ഷം രൂപ ചിലവിൽ ആധുനിക രീതിയിലുള്ള വാഹന പരിശോധന കേന്ദ്രവും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യവുമുണ്ടാകും. വനവിഭവ വില്‍പന കേന്ദ്രവും, ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും പുതിയ ചെക്ക് പോസ്‌റ്റിലുണ്ടാകും. 2022 മാർച്ചിന് മുൻപ് നിർമാണം പൂർത്തിയാക്കും.
Read Also: സ്വന്തം ഗുരുവിന്റെ കുതികാൽ വെട്ടിയ ആൾ ധാർമികത പഠിപ്പിക്കേണ്ട; വിഡി സതീശന് അൻവറിന്റെ മറുപടി