വയോവൃദ്ധനെ സ്‌നാനപ്പെടുത്തൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായ മലയാളികളുടെ 'സ്‌നാനപ്പെടുത്തൽ' വീഡിയോയുടെ അടിസ്‌ഥാനത്തിൽ സാമൂഹിക പ്രവർത്തകനും സുപ്രീം കോടതി വക്കീലുമായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ്‌ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പരാതി ഫയലിൽ സ്വീകരിച്ച് കേസെടുത്തത്.

By Central Desk, Malabar News
Controversy Baptizing video Kerala
Image: Video screenshot
Ajwa Travels

ന്യൂഡെൽഹി: എഴുന്നേറ്റു നടക്കാനോ സ്വയം മുങ്ങിനിവരാനോ കഴിയാത്ത വയോവൃദ്ധനെ കട്ടിലിൽ (ഹോസ്‌പിറ്റൽ സ്‌ട്രക്ച്ചർ) കിടത്തി ടാങ്കിൽ കെട്ടിനിറുത്തിയ വെള്ളത്തിൽ മുക്കി സ്‌നാനപ്പെടുത്തുന്ന വീഡിയോയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് ശ്രീജിത്ത് പെരുമന പറഞ്ഞു.

Watch Video | Controversy Baptizing video Kerala

ക്രിസ്‌തുമതത്തിലെ വിവിധ വിഭാഗങ്ങളിൽ ഒന്നായ പെന്തക്കോസ്‌ത്ത് വിശ്വാസികളുടെ അഭിപ്രായത്തിൽ യേശുക്രിസ്‌തുവിലൂടെയുള്ള പാപമോചന വിശ്വാസത്തിന്റെ പ്രത്യക്ഷമായ അനുസരണമാണ് സ്‌നാനം. പാപത്തിന്റെ മരണവും യേശുമാർഗത്തിലേക്കുള്ള പുനർജൻമവും വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിൽ പ്രതീകാത്‌മകമായി നടപ്പിലാക്കുന്നതാണ് ‘സ്‌നാനപ്പെടുത്തൽ’ എന്ന അഭിപ്രായവും നിലവിലുണ്ട്.

ശ്വാസം സ്വയം നിയന്ത്രിക്കാനോ കൈകൾ കൊണ്ട് മൂക്കുപൊത്താനോ സാധിക്കാത്ത പ്രായത്തിലുള്ള മനുഷ്യനെ വിശ്വാസത്തിന്റെ പേരിൽ വെള്ളത്തിൽ മുക്കിയെടുക്കുമ്പോൾ ശ്വാസകോശത്തിൽ വെള്ളം കയറാനുള്ള സാധ്യതയും പ്രായമേറെയുള്ള, പ്രതിരോധശേഷി നന്നേകുറഞ്ഞ ആളുകളെ ബാക്‌ടീരിയ മുക്‌തമല്ലാത്ത വെള്ളത്തിൽ മുക്കിയെടുക്കുമ്പോൾ ഉണ്ടാകുന്ന ഗുരുതര രോഗസാധ്യതകളും വിഷയത്തിൽ കേസ് നൽകിയ ശ്രീജിത്ത് പെരുമന ചൂണ്ടിക്കാട്ടുന്നു.

ചില ഘട്ടങ്ങളിൽ മരണംവരെ സംഭവിക്കാൻ ഇടയുള്ള ഇത്തരം പ്രാകൃത വിശാസങ്ങൾ നിയമംകൊണ്ടു തടയേണ്ടത് ആണെന്നും ഇത്തരം മനുഷ്യത്വ വിരുദ്ധമായ വിശ്വാസങ്ങൾ ഏതു മതത്തിലായാലും എതിർക്കപ്പെടണമെന്നും ശ്രീജിത്ത് പെരുമന അഭിപ്രായപ്പെട്ടു. മതവിശ്വാസത്തിൽ യുക്‌തിയുണ്ടാകണം എന്നൊന്നും പറയുന്നില്ല. പക്ഷെ മിനിമം മര്യാദയും, മനുഷ്യത്വവും ഉണ്ടാകണമെന്നും ഇദ്ദേഹം പറഞ്ഞു.

സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികതയെ സംബന്ധിച്ചോ, സംഭവം നടന്ന സ്‌ഥലത്തെക്കുറിച്ചോ തീയതിയെ സംബന്ധിച്ചോ ഇതുവരെ വ്യക്‌തമായിട്ടില്ല. വീഡിയോയിൽ സംസാരിക്കുന്ന ഭാഷ മലയാളമാണ്. അതിനാൽ ഇതു കേരളത്തിലാണ് നടന്നതെന്ന് മനസിലാക്കുന്നു. ബന്ധപ്പെട്ട മറ്റു കാര്യങ്ങളിൽ അന്വേഷണം നടത്തി ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കാനാണ് താൻ പരാതി നൽകിയതെന്നും പെരുമന വക്കീൽ പറഞ്ഞു.

Controversy Baptizing video Kerala _ Sreejith Perumana
അഡ്വ: ശ്രീജിത്ത് പെരുമന

എന്നാൽ, ഇത് വിശ്വാസമാണെന്നും ഇതിനെതിരെ കേസെടുത്താൽ അത് നിലനിൽക്കില്ലെന്നുമാണ് പെന്തക്കോസ്‌ത്ത് വിഭാഗം പറയുന്നത്. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളിൽ അവരുടെ അനുവാദം കൂടാതെ ചേലാകർമം (ലിംഗാഗ്രചർമ്മം മുറിച്ചുമാറ്റൽ) നടത്തുന്നപോലുള്ള ക്രൂരതയിൽ പോലും കൃത്യമായ നടപടി സ്വീകരിക്കാത്ത മനുഷ്യാവകാശ കമ്മീഷന് ഇതിൽ ഇടപടാൻ കഴിയില്ലെന്ന് നിയമ വിദഗ്‌ധരും ചൂണ്ടികാണിക്കുന്നു.

MOST READ | 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE