മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ രാജസ്‌ഥാനിൽ പിടിയിൽ

By Trainee Reporter, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: ഒരു വർഷം മുൻപ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ രാജസ്‌ഥാനിൽ നിന്ന് കണ്ടെത്തി. കാസർഗോഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 41 കാരനെയും 38 കാരിയേയുമാണ് പോലീസ് പിടികൂടിയത്. ഇവർ രാജസ്‌ഥാനിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

യുവതിക്ക് രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഭർത്താവും ഉണ്ട്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് 41 കാരന്റെ കുടുംബം. ഇരുവരും കുടുംബത്തെ ഉപേക്ഷിച്ചു ഒരു വർഷം മുൻപ് നാടുകടക്കുകയായിരുന്നു. തുടർന്നാണ് ഇരുവരുടെയും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരെയും നാളെ നാട്ടിലെത്തിക്കും. ഇതിന്റെ നടപടികൾ പൂർത്തിയായതായി പോലീസ് അറിയിച്ചു. കൂടാതെ, കാസർഗോഡ് എത്തിച്ചാലുടൻ കമിതാക്കളെ കോടതിയിലും ഹാജരാക്കും. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

Read Also: ലഹരി മരുന്നുമായി പയ്യന്നൂരില്‍ രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE