സംരക്ഷണം നല്‍കണം; സ്വപ്‍നയുടെ അപേക്ഷയില്‍ കോടതി ഉത്തരവ്

By Team Member, Malabar News
Malabarnews_swapna suresh
സ്വപ്‍ന സുരേഷ്
Ajwa Travels

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‍ന സുരേഷിന് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. സ്വപ്‍നക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡിജിപിക്കും സൂപ്രണ്ടിനുമാണ് കോടതി നിര്‍ദേശം നല്‍കിയത്.

പോലീസ് ഉദ്യോഗസ്‌ഥരെന്ന് തോന്നുന്ന ചിലര്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ചുവെന്നും, തനിക്കെതിരെ ഭീഷണി ഉയര്‍ത്തിയെന്നുമാണ് സ്വപ്‍ന കോടതിയില്‍ വ്യക്‌തമാക്കിയത്. കേസുമായി ബന്ധപ്പെട്ട ഉന്നതരുടെ പേരുകള്‍ പുറത്ത് പറയരുതെന്നും, തന്നെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ ശേഷിയുള്ളവരാണ് അവരെന്നും ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‍നയുടെ വെളിപ്പെടുത്തല്‍. അതിനാല്‍ തന്നെ കോടതി ഇടപെട്ട് സംരക്ഷണം അനുവദിക്കണമെന്ന് സ്വപ്‍ന കോടതിയില്‍ ആവശ്യപ്പെട്ടു.

ഒപ്പം തന്നെ കസ്‌റ്റംസിനെ കുറിച്ച് തനിക്ക് പരാതി ഇല്ലെന്നും, ജീവന് ഭീഷണിയുള്ളതിനാല്‍ സംരക്ഷണം ആവശ്യപ്പെടുകയാണെന്നും സ്വപ്‍ന അപേക്ഷയില്‍ വ്യക്‌തമാക്കുന്നുണ്ട്. ഒപ്പം തന്നെ സ്വപ്‍നയുടേതെന്ന പേരില്‍ പുറത്തു വന്ന ശബ്‌ദ സന്ദേശത്തെ പറ്റിയും സ്വപ്‍ന അപേക്ഷയില്‍ പറയുന്നുണ്ട്. ശബ്‌ദ സന്ദേശം പുറത്തു വന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനായി പ്രത്യേക പരാതി സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read also : മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; മൂന്നാറില്‍ സ്‌ഥാനാര്‍ഥി അറസ്‍റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE