കോവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍

By Trainee Reporter, Malabar News
Kerala against corona_Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനായി കര്‍ശനനടപടികള്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പോലീസ് ഉറപ്പ് വരുത്തും.

നിര്‍ദേശങ്ങള്‍

  • ഓണവുമായ് ബന്ധപ്പെട്ട് വ്യാപാരസ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം
  • കടയുടെ വലുപ്പമനുസരിച്ച് ഉപഭോക്താക്കളെ, അകത്ത് പ്രവേശിപ്പിക്കുക
  • ഒരേ സമയം കടയില്‍ പ്രവേശിപ്പിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണം പുറത്ത് പ്രദര്‍ശിപ്പിക്കണം
  • മറ്റ് ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കുന്നതിനായ്, സ്ഥാപനത്തിന്റെ പുറത്ത് വട്ടമോ, ലൈനോ അടയാളപ്പെടുത്തുക
  • എല്ലാ കടകളിലും കൃത്യമായ സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക
  • മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും, ഹോം ഡെലിവറിയാണെങ്കില്‍ നല്ലതായിരിക്കും
  • പൊതുസ്ഥലങ്ങളില്‍ ഓണാഘോഷപരിപാടികള്‍ അനുവദിക്കില്ല
  • കൂട്ടം കൂടാനോ,പൊതുപരിപാടികള്‍ നടത്താനോ സമ്മതിക്കില്ല
  • പായസം, മത്സ്യം എന്നിവയുടെ വിതരണം സുരക്ഷാ മാനദണ്ഡങ്ങളോട് കൂടി മാത്രമേ അനുവദിക്കുകയുള്ളു
  • അനാവശ്യമായ യാത്രകളും,സന്ദര്‍ശനങ്ങളും ഒഴിവാക്കുക
  • കണ്ടൈന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE