42 ലക്ഷത്തില്‍ അധികം രോഗബാധിതര്‍; രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കണക്കുകള്‍

By Team Member, Malabar News
malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ രണ്ടു ദിവസമായി 90000 ന് മുകളിലാണ് രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ തോതിലുള്ള വ്യാപനമാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും തുടരുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 90802 ആളുകള്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. 4204613 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1016 ആണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 71642 ആയി ഉയര്‍ന്നു. ആകെ കോവിഡ് ബാധിതരില്‍ ഇപ്പോള്‍ രാജ്യത്ത് ചികിത്സയിലുള്ളത് 882542 ആളുകളാണ്.

മിക്ക സംസ്ഥാനങ്ങളിലും പ്രതിദിനം കോവിഡ് രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23350 ആയി ഉയര്‍ന്നു. ആദ്യമായാണ് ഇത്ര വലിയ കണക്കുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്ധ്രാപ്രദേശില്‍ 10794 ആളുകള്‍ക്കും, തമിഴ്നാട്ടില്‍ 5783 ആളുകള്‍ക്കും, ഉത്തര്‍പ്രദേശില്‍ 6777 ആളുകള്‍ക്കും, ഒഡീഷയില്‍ 3810 ആളുകള്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഈ സംസ്ഥാനങ്ങളില്‍ ഒക്കെയും റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന കണക്കുകളാണിത്. ഒപ്പം തന്നെ ബീഹാര്‍, ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്.

രോഗവ്യാപനം കുറഞ്ഞിരുന്ന തലസ്ഥാന നഗരിയില്‍ വീണ്ടും കുതിച്ചുയരുന്ന കോവിഡ് കണക്കുകള്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. 3256 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. രോഗം വ്യാപനം വലിയ തോതില്‍ ഉയരുന്ന മഹാരാഷ്ട്ര, ഡെല്‍ഹി, ഗുജറാത്ത്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, പുതുച്ചേരി എന്നിവിടങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. രോഗവ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ ആരോഗ്യമന്ത്രാലയം അയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE