കോവിഡ് കേസുകൾ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 8,865 രോഗബാധിതർ

By Team Member, Malabar News
Covid - India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,865 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 287 ദിവസത്തെ കണക്കുകൾ വച്ച് ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 197 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,63,852 ആയി ഉയർന്നു.

11,971 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളിൽ 3,38,61,756 ആളുകളും രോഗമുക്‌തരായി. രോഗമുക്‌തരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 1,30,793 ആളുകളാണ് രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്.

രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനമാണ്. കഴിഞ്ഞ 43 ദിവസമായി 2 ശതമാനത്തിൽ താഴെയാണ് പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടാതെ രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക് 98.27 ശതമാനമാണ്.

Read also: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസ്; ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE