കോവിഡ് കേസുകളിൽ വീണ്ടും വർധന; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,584 രോഗബാധിതർ

By Team Member, Malabar News
Covid Cases-India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നു. 7,584 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും 7000ന് മുകളിൽ ആയിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.

രാജ്യത്ത് ഇതോടെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,32,05,106 ആയി ഉയർന്നു. കൂടാതെ 36,267 സജീവ കോവിഡ് ബാധിതരാണ് നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. 2.26 ശതമാനമാണ് രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേരളം, മഹാരാഷ്‌ട്ര, ഡെല്‍ഹി, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്നത്. ഈ സാഹചര്യത്തിൽ കേരളം ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങള്‍ കേസുകള്‍ വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്‌തമാക്കണമെന്ന് കേന്ദ്രം നിർദ്ദേശിക്കുകയും ചെയ്‌തു.

Read also: സ്വപ്‌നയുടെ വെളിപ്പെടുത്തൽ; സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE