കോവിഡ് രൂക്ഷം; മലപ്പുറത്ത് വീണ്ടും കോവിഡ് ബാധിതർ 2000ന് മുകളിൽ

By Team Member, Malabar News
Covid In Malappuram
Ajwa Travels

മലപ്പുറം : സംസ്‌ഥാനത്തെ പ്രതിദിന കോവിഡ് കണക്കിൽ മലപ്പുറം ജില്ലയിൽ വീണ്ടും കേസുകൾ 2000 കടന്നു. 2,752 പേർക്കാണ് മലപ്പുറത്ത് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗബാധിതരായ ആളുകളിൽ 2,673 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

ജില്ലയിൽ ഇന്ന് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണവും 2000ന് മുകളിലാണ്. 2,453 പേരാണ് ജില്ലയിൽ ഇന്ന് കോവിഡ് മുക്‌തരായത്. കൂടാതെ ജില്ലയിലെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 17.99 ശതമാനമാണ്. സംസ്‌ഥാനത്ത് ഇന്ന് മലപ്പുറം ജില്ലയിൽ മാത്രമാണ് 2000ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌.

അതേസമയം സംസ്‌ഥാനത്ത് ഇന്ന് 16,848 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് 8 ജില്ലകളിലാണ് 1000ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌. കൂടാതെ 104 പേർ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 15,512 ആയി ഉയർന്നു.

Read also : കരുവാരകുണ്ടിൽ വാക്‌സിൻ സ്വജനപക്ഷപാതം; പ്രതിഷേധം നയിച്ച്‌ യൂത്ത്‌ലീഗ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE