യുഎഇയിൽ കോവിഡ് ബാധയിൽ കുറവില്ല; 24 മണിക്കൂറിൽ 2,167 കോവിഡ് ബാധിതർ

By Team Member, Malabar News
uae covid cases increased
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 2000ന് മുകളിൽ തുടരുന്നു. 2,167 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 2,102 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായത്.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 6,16,160 ആണ്. ഇവരിൽ 5,95,086 പേരും ഇതുവരെ രോഗമുക്‌തരായി. കഴിഞ്ഞ 24 മണിക്കൂറിൽ 4 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവിൽ രാജ്യത്ത് 19,307 ആളുകളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 2,74,675 കോവിഡ് പരിശോധനകൾ നടത്തിയതിൽ നിന്നാണ് 2,167 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌.

Read also : വിസ്‌മയയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക റിപ്പോർട്; അന്വേഷണ ചുമതല ഐജി ഹർഷിതക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE