ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവെന്ന് ആരോഗ്യമന്ത്രി

By Trainee Reporter, Malabar News
k k shailaja _Malabar News
Kerala Health Minister K K Shailaja
Ajwa Travels

തിരുവനന്തപുരം: കോവിഡിനെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ രോഗബാധ കുറവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഹോമിയോ കഴിച്ചവരില്‍ കുറവ് പേര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളുവെന്നും മരുന്ന് കഴിച്ചിട്ടും രോഗം ബാധിച്ചവരില്‍ വളരെ പെട്ടെന്ന് രോഗം ഭേദമായതായും ആരോഗ്യമന്ത്രി അറിയിച്ചു. ഹോമിയോ വകുപ്പിലെ പത്തനംതിട്ട ഡിഎംഒ ഡോ. ബിജു നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ മരുന്ന് കഴിച്ചിട്ടും രോഗം ബാധിക്കുന്നവര്‍ മൂന്നോ നാലോ ദിവസം കൊണ്ട് കോവിഡ് നെഗറ്റീവാകുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ച് കൊറോണയെ ചികിത്സിക്കാന്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ കോവിഡിനെതിരായ ഹോമിയോ പ്രതിരോധ മരുന്നുകള്‍ നേരത്തെ തന്നെ കേരളത്തില്‍ വിതരണം ചെയ്തിരുന്നു.

അതേസമയം, ഇന്ന് കേരളത്തില്‍ 3,082 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 2,196 പേര്‍ രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE