കോവിഡ് മരണം; മൃതദേഹ സംസ്‌കരണത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരം

By Desk Reporter, Malabar News
SYS_Malappuram_Malabar News
SYS സ്വാന്തനം ആംബുലൻസ് ഡ്രൈവർ നൗഫൽ മാളിയേക്കലിന് സ്നേഹാദരം നൽകുന്നു
Ajwa Travels

മലപ്പുറം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്‌കരണ പ്രവര്‍ത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സ്‌നേഹാദരം നല്‍കി.

കോവിഡ് പ്രതിസന്ധിയില്‍ നാട്ടുകാർ പകച്ചുനിന്ന ഘട്ടത്തില്‍ സന്നദ്ധ പ്രവര്‍ത്തര്‍കര്‍ക്ക് ആവശ്യമായ പരിശീലനവും പ്രചോദനവും നല്‍കി കോവിഡ് മൂലം മരണപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് നേതൃത്വം നല്‍കിയ സ്വഫ്‌വാന്‍ അസ്ഹരിക്ക് സ്‌നേഹാദരം നൽകി. എസ് വൈ എസ് സര്‍ക്കിള്‍ തലങ്ങളിൽ അഞ്ചു വീതം സന്നദ്ധ പ്രവര്‍ത്തകരെ തയ്യാറാക്കാന്‍ മുന്നോട്ട് വരികയും ചെയ്‌ത എസ് വൈ എസ് ജില്ലാ സാന്ത്വനം കോ ഓഡിനേറ്ററാണ് സ്വഫ്‌വാന്‍ അസ്ഹരി.

മഞ്ചേരി മെഡിക്കല്‍ കോളേജ് കോവിഡ് നോഡൽ ആശുപത്രി ആക്കിയത് മുതല്‍ രോഗികൾക്കാവശ്യമായ അവശ്യ വസ്‌തുക്കൾ എത്തിച്ചും മൃതദേഹ സംസ്‌കരണവുമായി മുന്നോട്ട് പോകുന്ന എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ മാളിയേക്കൽ, ഇര്‍ശാദ് കാരാപറമ്പ്, അന്‍വര്‍ നെല്ലിക്കുത്ത്, യൂസുഫ് കാരപറമ്പ്, അബൂബക്കര്‍ തോട്ടേക്കാട്, റഫീഖ് അശ്‌റഫി പയ്യനാട് എന്നിവര്‍ക്കും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹാദരം നല്‍കി.

ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി , സയ്യിദ് മുർ തള ശിഹാബ് ഉപഹാരം നല്‍കി. സി കെ ഹസൈനാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. കെ.പി. ജമാൽ കരുളായി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. വി പി എം ഇസ്ഹാഖ്, ടി സിദ്ദീഖ് സഖാഫി, പി അബ്‌ദുറഹ്‌മാൻ, എന്‍ ഉമര്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.

Read More: രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; യോഗി സ്വന്തം നിഴലിനെ പോലും ഭയക്കുന്നു –മുനവ്വറലി തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE