കണ്ണൂർ ജില്ലാ ആശുപത്രിയിൽ കോവിഡ് ഹെൽപ് ഡെസ്‌ക് ഇന്ന് മുതൽ

By Staff Reporter, Malabar News
District_Hospital_Kannur
Ajwa Travels

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ കോവിഡ്‌ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായം ലഭ്യമാക്കുന്നതിന്‌ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക്‌ ആരംഭിക്കും. ശനിയാഴ്‌ച പകൽ 11.30 മുതൽ ഇതിന്റെ സേവനം ലഭിക്കും.

ഐആർപിസി സഹായത്തോടെ കോവിഡ്‌ രോഗികൾക്കായുള്ള ആംബുലൻസ്‌ അടക്കമുള്ള വാഹനസൗകര്യവും സജ്‌ജമാണെന്ന്‌ പ്രസിഡണ്ട് പിപി ദിവ്യ അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പർ: 94003 82555.

രോഗികൾക്ക്‌ പുറമെനിന്ന് ചെയ്യേണ്ട ബ്ളഡ്‌ ടെസ്‌റ്റും ആവശ്യമായ മറ്റു സഹായങ്ങളും റഫറൽ രോഗികൾക്ക്‌ ആംബുലൻസ്‌, ഐസിയു, വെന്റിലേറ്റർ സംവിധാനം എന്നിവ കണ്ടെത്തി കൃത്യമായ വിവരങ്ങളും സഹായങ്ങളും നൽകലും ഉൾപ്പടെയുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവും.

അതിന് പുറമെ മരണപ്പെട്ട രോഗികളുടെ സംസ്‌കാരം നടത്തുന്നതിനുമുള്ള സഹായം, ഡിസ്‌ചാർജ്‌ ചെയ്യുന്ന രോഗികൾക്ക്‌ ആവശ്യമായ വാഹന സൗകര്യം, അടിയന്തര ആവശ്യം വരുന്നവർക്ക്‌ രക്‌തം ലഭ്യമാക്കൽ, പുറമെനിന്നുള്ള മരുന്നുകളും ആവശ്യമായ ഉപകരണങ്ങളും എത്തിക്കൽ, ജില്ലയിലെ മുഴുവൻ ആശുപത്രികളും, ജില്ലക്ക് പുറത്തുള്ള പ്രധാന ആശുപത്രികളും ആയുള്ള ഏകോപനം തുടങ്ങിയ സേവനങ്ങൾ ഹെൽപ് ഡെസ്‌ക്കിൽനിന്ന്‌ ലഭിക്കും.

Read Also: കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമണം; കവർച്ച; പ്രതികൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE