ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,890 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 99.79 ലക്ഷം കടന്നു. വ്യാഴാഴ്‌ച രോഗം സ്‌ഥിരീകരിച്ചവരേക്കാൾ 4.6 ശതമാനം കുറവാണ് ഇന്ന് രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം. നിലവിൽ 3,22,366 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
338 പേർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 1,44,789 ആയി. 31,087 പേർ ഇന്നലെ രോഗമുക്‌തരായി. ഇതുവരെ 95,20,827 പേർ രാജ്യത്ത് കോവിഡ് രോഗമുക്‌തി നേടിയിട്ടുണ്ട്.
ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് രണ്ടാം വ്യാപനവും അല്ലെങ്കിൽ മൂന്നാം വ്യാപനവും പിടിമുറുക്കുമ്പോൾ ഇന്ത്യയിലെ കോവിഡ് 19 കേസുകളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു.
ലോകത്ത് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്‌ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മരണം സ്‌ഥിരീകരിച്ചത്.
Read also: ഉന്നത ഉദ്യോഗസ്‌ഥരെ വീണ്ടും ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം; വരാനാവില്ലെന്ന് ആവർത്തിച്ച് മമത