കോവിഡ് ഇന്ത്യ: രോഗബാധിതർ 24,354; 13,834 കേസുകളും കേരളത്തിൽ

By News Desk, Malabar News
Covid-india-update
Representational Image
Ajwa Travels

ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 234 പേർ മരിച്ചു. 24 മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്‌തി നേടിയത്. 1.70 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

നിലവിൽ 2.73 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നത്. രോഗമുക്‌തി നിരക്ക് 97.86 ശതമാനം ആയി. ഇതോടെ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 3,30,68,599 ആയി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.8 ശതമാനം കുറവാണ് പ്രതിദിന കേസുകളിൽ ഉണ്ടായത്.

അതേസമയം ചികിൽസയിൽ ഉള്ളവരുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ള സംസ്‌ഥാനമായി കേരളം തുടരുന്നു. കേരളത്തിൽ ഇന്നലെ 13,834 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗം സ്‌ഥിരീകരിച്ച് ചികിൽസയിലായിരുന്ന 13,767 പേർ രോഗമുക്‌തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് കേരളത്തിൽ പരിശോധിച്ചത്.

Read Also: അനധികൃത സ്വത്ത്‌ സമ്പാദനം; കെ സുധാകരന് എതിരെ അന്വേഷണത്തിന് വിജിലൻസ് ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE