കുതിച്ച് കോവിഡ്; മൂന്ന് ലക്ഷം കടന്ന് പ്രതിദിന രോഗികൾ, ടിപിആർ 20

By News Desk, Malabar News
Covid india-update
Representational Image
Ajwa Travels

ന്യൂഡെൽഹി: മൂന്നാം തരംഗത്തില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ വീണ്ടും മൂന്ന് ലക്ഷത്തിലധികമാണ് പുതിയ രോഗികളുടെ എണ്ണം. 3,06,064 പേര്‍ക്കാണ് പുതിയതായി രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 3.33 ലക്ഷമായിരുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണം കുറവാണെങ്കിലും ടിപിആർ കൂടുതലാണ്.

രാജ്യത്തെ കോവിഡ് രോഗസ്‌ഥിരീകരണ നിരക്ക് 20.75 ശതമാനമാണ്. ഇന്നലെ ഇത് 17.78 ശതമാനമായിരുന്നു. 439 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,89,848 (4.89 ലക്ഷം) ആയി.

രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് അനുസരിച്ച് മരണനിരക്കിലും വര്‍ധനവുണ്ട്. കഴിഞ്ഞ ഒരാഴ്‌ചത്തെ രോഗസ്‌ഥിരീകരണ നിരക്ക് 17.03 ശതമാനമാണ്. കര്‍ണാടക, കേരളം, മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.

Also Read: കർഷകരോഷം അടങ്ങില്ല; തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ഉറപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE