രാജ്യത്തെ താപനിലയങ്ങൾക്ക് പൂട്ടുവീഴും; കേരളത്തെ ബാധിക്കുമോ?

By News Desk, Malabar News
Representational Image
Ajwa Travels

കൊച്ചി: രാജ്യത്തെ താപവൈദ്യുതി ഉടൻ നിലയ്‌ക്കും. ഘട്ടം ഘട്ടമായി താപനിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ. കാർബൺ ബഹിർഗമനം (കാർബൺ പുറന്തള്ളൽ- Carbon emissions) കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2070ഓടെ എല്ലാ താപനിലയങ്ങൾക്കും പൂട്ടുവീഴും.

ഇപ്പോൾ രാജ്യത്തെ 70 ശതമാനം വൈദ്യുതി ആവശ്യവും നിറവേറ്റുന്നത് താപനിലയങ്ങളിലൂടെയാണ്. 50 വർഷത്തിനുള്ളിൽ ബദൽ സംവിധാനത്തിലേക്ക് മാറേണ്ടി വരും. സൗരോർജം, കംപ്രസ്‌ഡ്‌ ബയോഗ്യാസ്, ഹൈഡ്രജൻ, ബാറ്ററി ഊർജസംഭരണം എന്നിവ ബദലായി സ്വീകരിക്കുന്നതിന് സർക്കാർ മാർഗരേഖ തയ്യാറാക്കുന്നുണ്ട്.

ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച എനർജി സമ്മിറ്റിൽ കേന്ദ്ര ഊർജ സെക്രട്ടറി അലോക് കുമാറാണ്, കാർബൺ സന്തുലിതാവസ്‌ഥയിലേക്ക് എത്താൻ രാജ്യം സ്വീകരിക്കാൻ ഒരുങ്ങുന്ന നടപടികളെ കുറിച്ച് സൂചന നൽകിയത്.

രണ്ടുമാസം മുൻപ് നടന്ന ഗ്‌ളാസ്‌ഗോ പരിസ്‌ഥിതി ഉച്ചകോടിയിലാണ് 2070ഓടെ ഇന്ത്യയിലെ കാർബൺ ബഹിർഗമനം തീർത്തും ഇല്ലാതാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിന്റെ തുടർനടപടിയുടെ ഭാഗമായാണ് മാർഗരേഖ തയ്യാറാകുന്നത്. വൈദ്യുതിമേഖലയിൽ കൽക്കരിയിൽ നിന്നുള്ള ഉൽപാദനം പൂർണമായി അവസാനിപ്പിക്കാനാണ് തീരുമാനം. നിലവിലെ താപവൈദ്യുതി ഉൽപാദനം പ്രതിദിനം രണ്ടുലക്ഷം മെഗാവാട്ട് ആണ്. 50 വർഷം കൊണ്ട് ഇത് പൂർണമായി അവസാനിപ്പിക്കണം. പ്രതിവർഷം 4000 മെഗാവാട്ട് താപവൈദ്യുതിയെങ്കിലും കുറയ്‌ക്കേണ്ടിവരും.

താപവൈദ്യുതിക്ക് പകരം അഞ്ചുലക്ഷം മെഗാവാട്ട് സൗരോർജ ഉൽപാദനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇപ്പോൾ ഒരുലക്ഷം മെഗാവാട്ട് മാത്രമാണ് സൗരോർജോൽപാദനം. വൻതോതിൽ ഊർജം സംഭരിക്കാവുന്ന തരത്തിൽ ബാറ്ററി സാങ്കേതികവിദ്യ വികസിക്കുമെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയം കരുതുന്നത്. വൈദ്യുതി സബ്‌സ്‌റ്റേഷനുകൾക്ക് സമാനമായി സാങ്കേതികവിദ്യ വികസിക്കുമെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയം കരുതുന്നത്. വൈദ്യുതി സബ്‌സ്‌റ്റേഷനുകൾക്ക് സമാനമായി ബാറ്ററി സംഭരണ കേന്ദ്രങ്ങൾ വന്നേക്കും.

പകൽ ലഭിക്കുന്ന സൗരോർജം ബാറ്ററിയിൽ സംഭരിച്ച് രാത്രി ഉപയോഗിക്കുന്ന രീതിയിലേക്ക് മാറും. കംപ്രസ്‌ഡ്‌ ബയോഗ്യാസ് (സിബിജി), ഹൈഡ്രജൻ എന്നിവ ഉപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉൽപാദിപ്പിക്കാം. വാഹനങ്ങളിലും സിബിജി ഉപയോഗിക്കാനാകും. ഹൈഡ്രജൻ ഉപയോഗിച്ച് വൈദ്യുതിനിലയങ്ങൾ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യ വികസിക്കുമെന്നും കേന്ദ്രം കരുതുന്നു.

താപവൈദ്യുതി നിലയ്‌ക്കും മുൻപ് കേരളവും ബദൽ തേടണം. കേരളത്തിന് പ്രതിദിനം ആവശ്യമുള്ള 3,500- 4,000 മെഗാവാട്ട് വൈദ്യുതിയിൽ 2,800 മെഗാവാട്ടും താപവൈദ്യുതിയിലൂടെ നിറവേറ്റപ്പെടുന്നത്. പുറമേനിന്ന്‌ വൈദ്യുതി വാങ്ങുന്നതിൽ കൂടുതലും താപവൈദ്യുതിയാണ്. ഡാമുകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കി സംഭരണശേഷി കൂട്ടുന്നതിനൊപ്പം, പവർഹൗസുകളുടെ ഉൽപാദനശേഷിയും കൂട്ടേണ്ടിവരും.

Also Read: ഒഎൽഎക്‌സ് വഴി ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE