കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള് ആശുപത്രിയില്‍ ജീവനൊടുക്കി. ചാല സ്വദേശി രവീന്ദ്രന്(60)ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് രവീന്ദ്രനെയും ഭാര്യയെയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്കരിക്കും.