കോവിഡ് വ്യാപനം; ജില്ലയിൽ രോഗബാധിതർ ഒരു ലക്ഷം കടന്നു

By Team Member, Malabar News
Covid In Wayanad
Ajwa Travels

വയനാട്: ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 1,003 പേർക്ക് കൂടി രോഗബാധ ഉണ്ടായതോടെയാണ് നിലവിൽ ജില്ലയിലെ ആകെ രോഗബാധിതർ ഒരു ലക്ഷം കവിഞ്ഞത്. നിലവിൽ ആയിരത്തിന് മുകളിലാണ് ജില്ലയിലെ പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകൾ. ഈ സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ പതിനായിരത്തിന് മുകളിൽ ആളുകൾ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നുണ്ട്.

കഴിഞ്ഞ വർഷം മാർച്ച് 26ആം തീയതിയാണ് ജില്ലയിൽ ആദ്യത്തെ കോവിഡ് കേസ് സ്‌ഥിരീകരിക്കുന്നത്. തുടർന്ന് ഇതുവരെ രോഗബാധിതരായ ആകെ ആളുകളിൽ 89,173 പേരും രോഗമുക്‌തരായി. കൂടാതെ രോഗബാധിതരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 25,000 പേർ നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രണ്ടാം തരംഗത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗബാധ ഉണ്ടായത്.

തദ്ദേശ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെങ്കിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. കൂടാതെ ജില്ലയിലെ 14 തദ്ദേശ സ്‌ഥാപനങ്ങളിലെ 50ലേറെ വാർഡുകളും രോഗവ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.

Read also: കെപിസിസി നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് എകെ ആന്റണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE