കോവിഡ് പ്രതിരോധം; മാനന്തവാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

By Trainee Reporter, Malabar News
Representational image
Ajwa Travels

മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മഴക്കാല മുന്നൊരുക്കത്തിന്റെയും ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണും പരിസര പ്രദേശങ്ങളും ശുചിയാക്കി. വയനാട് മെഡിക്കൽ കോളേജ് പരിസരവും വൃത്തിയാക്കി. നഗരസഭാധ്യക്ഷ സികെ രത്‌നവല്ലി ശുചീകരണ പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്‌തു.

നഗരസഭാ ആരോഗ്യവകുപ്പ് ജീവനക്കാർ, വ്യാപാരികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, രാഷ്‌ട്രീയ കക്ഷി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ഡ്രൈവർമാർ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു. ഉപാധ്യക്ഷൻ പിവിഎസ് മൂസ, കൗൺസിലർമാരായ ജേക്കബ് സെബാസ്‌റ്റ്യൻ, പിവിആർ പ്രവീജ്, സിന്ധു സെബാസ്‌റ്റ്യൻ, സീമന്ദിനി സുരേഷ്, എം നാരായണൻ, ബിഡി അരുൺകുമാർ, മാനന്തവാടി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ കെ ഉസ്‌മാൻ, പിവി മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Read also: രണ്ട് സീറ്റുകൾ നഷ്‌ടപ്പെട്ടേക്കാം; 7 മണ്ഡലങ്ങളിൽ കടുത്ത മൽസരം; തുടർഭരണം ഉറപ്പെന്ന് സിപിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE