രാജ്യത്ത് കോവിഡ് നിരക്കിൽ കുറവ്; 15,786 പുതിയ രോഗികൾ

By News Desk, Malabar News
covid india update
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,786 പുതിയ കോവിഡ് ബാധ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 8,733 കേസുകളും റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിൽ നിന്നാണ്. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,75,745 ആയി. കഴിഞ്ഞ 232 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

രോഗികളുടെ എണ്ണത്തിൽ ഇന്നലത്തേതിനേക്കാൾ 14 ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവിൽ 98.16 ശതമാനമാണ് രോഗമുക്‌തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്. കഴിഞ്ഞ 53 ദിവസങ്ങളിൽ ഇത് 3 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 231 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,641 പേർ രോഗമുക്‌തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ ആകെ എണ്ണം 3,35,14,449 ആയി. മൊത്തം കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണ് രാജ്യത്തെ സജീവ കേസുകൾ. 0.51 ശതമാനമാണ് ഇത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.31 ശതമാനമാണ്.

അതേസമയം, വാക്‌സിനേഷനിൽ 100 കോടി പിന്നിട്ടുകൊണ്ട് ഇന്ത്യ വ്യാഴാഴ്‌ച സുപ്രധാന നേട്ടം കൈവരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ് എന്ന വിശേഷണത്തോടെ 2021 ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷൻ ഡ്രൈവ് ഒൻപത് മാസങ്ങൾ കൊണ്ടാണ് ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. നൂറുകോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തത്‌ ആഘോഷിക്കാൻ ചെങ്കോട്ടയിൽ വിപുലമായ ആഘോഷപരിപാടികളും കേന്ദ്രസർക്കാർ സംഘടിപ്പിച്ചിരുന്നു.

Also Read: മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ; ഭീഷണി ഭയന്ന് മിണ്ടാതെ ഉന്നതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE