കോവിഡ് വ്യാപനം; ഒമാനിലെ ദോഫാറിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു

By Team Member, Malabar News
oman
Ajwa Travels

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പ്രഖ്യാപിച്ച രാത്രി സഞ്ചാര വിലക്കിന്റെ‍‍ സമയക്രമത്തില്‍ മാറ്റം വരുത്തി. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കി പ്രസ്‌താവന പുറത്തിറക്കിയത്. പുതിയ സമയക്രമം അനുസരിച്ച് വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 5 മണി വരെ ആയിരിക്കും യാത്രാവിലക്ക് ഉണ്ടായിരിക്കുക.

ദോഫാർ ഗവർണറേറ്റിൽ നേരത്തെ രാത്രി യാത്രക്ക് വിലക്ക് ഉണ്ടായിരുന്നത് രാത്രി 9 മണി മുതൽ പുലർച്ചെ 4 മണി വരെ ആയിരുന്നു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം ഏപ്രിൽ 17 മുതലാണ് പുതിയ സമയക്രമം നിലവിൽ വരുന്നത്. തുടർന്ന് ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സമയത്ത് യാത്രാവിലക്ക് തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : ലൈക്കുകൾ ഒളിപ്പിക്കാം; പുതിയ ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE