കോവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ ഇന്ന് മുതൽ നിയന്ത്രണം കർശനം

By Team Member, Malabar News
Covid-kozhikode
Representational Image
Ajwa Travels

എറണാകുളം: കോവിഡ് കേസുകളിൽ പ്രതിദിനം വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ ഓണം പ്രമാണിച്ച് ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം. ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ആളുകൾ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധനകൾ കർശനമാക്കും. ഇതിനായി കൂടുതൽ പോലീസ് സേനയെ നഗരത്തിൽ വിന്യസിപ്പിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങളിൽ മേൽനോട്ടം വഹിക്കുന്നത് ഡിസിപി ഐശ്വര്യ ഡോങ്ക്റയുടെ നേതൃത്വത്തിൽ 4 ഡിവൈഎസ്‌പിമാർ ചേർന്നാണ്. പരിശോധനകൾക്കായി 950 പോലീസുകാരെയാണ് ഇവിടെ വിന്യസിപ്പിച്ചിട്ടുള്ളത്. കൂടാതെ ഓണത്തോട് അനുബന്ധിച്ച് അതിർത്തി കടക്കാൻ സാധ്യതയുള്ള ലഹരി വസ്‌തുക്കളുടെ വരവ് തടയുന്നതിന് ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

എറണാകുളത്ത് പ്രതിദിന രോഗബാധ കഴിഞ്ഞ ദിവസം 2000ന് മുകളിലായിരുന്നു. 2,161 പേർക്ക് രോഗബാധ ഉണ്ടായതിൽ 2,150 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഈ സാഹചര്യത്തിലാണ് ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.

Read also: മേഘാലയ മുഖ്യമന്ത്രിയുടെ വീടിനുനേരെ ആക്രമണം; ഷില്ലോങ്ങിൽ കർഫ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE