ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമെന്ന് റിപ്പോർടുകൾ. മിക്ക സംസ്‌ഥാനങ്ങളിലും പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ വലിയ രീതിയിൽ ഉയരുന്നുണ്ട്. നിലവിൽ രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത് മഹാരാഷ്‌ട്രയിൽ നിന്നാണ്. കഴിഞ്ഞ ദിവസത്തെ മഹാരാഷ്‌ട്രയിലെ കോവിഡ് കണക്കുകൾ 55,000 കടന്നിരുന്നു.
രോഗവ്യാപനം വലിയ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് മിക്ക സംസ്‌ഥാനങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കർഫ്യൂ ആരംഭിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.
കൂടാതെ നിലവിൽ രോഗവ്യാപനം ഉയർന്ന ഗുജറാത്തിലെ 20 പ്രദേശങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ജാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്‌ഥാനങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒപ്പം തന്നെ നിലവിലത്തെ കോവിഡ് സ്‌ഥിതി വിലയിരുത്തുന്നതിനായി മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങളില്‍ കേന്ദ്രത്തിലെ വിദഗ്‌ധ സമിതി ഇന്നെത്തും. കൂടാതെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും.
Read also : നൈജീരിയയിൽ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി