തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അവലോകന യോഗത്തിൽ ഇന്ന് നിർണായക തീരുമാനങ്ങൾ ഉണ്ടാകും.
രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തനവും പരീക്ഷ നടത്തിപ്പും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. കൂടാതെ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് മുതിർന്ന ഉദ്യോഗസ്‌ഥർ വ്യക്‌തമാകുന്നത്.
സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ ചർച്ച നടന്നിരുന്നു. തുടർന്നാണ് വിദഗ്‌ധരുടെ അഭിപ്രായം കൂടി പരിഗണിച്ച് ഇന്ന് അന്തിമ തീരുമാനം എടുക്കാമെന്ന് തീരുമാനിച്ചത്. കൂടാതെ സംസ്‌ഥാനത്ത് രോഗവ്യാപനം ഒഴിവാക്കുന്നതിനായി എന്തൊക്കെ നിയന്ത്രണങ്ങൾ പുതുതായി ഏർപ്പെടുത്തണമെന്നും ഇന്നത്തെ അവലോകന യോഗത്തിൽ അധികൃതർ ചർച്ച ചെയ്‌ത് തീരുമാനമെടുക്കും.
Read also: ഉത്തരാഖണ്ഡിൽ 30 ബിഎസ്എഫ് ജവാൻമാർക്ക് കോവിഡ്