ഇന്ത്യയിലെ കോവിഡ് സ്‌ഥിതിഗതികള്‍ രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റാന്‍ ആവശ്യപ്പെട്ട് പാകിസ്‌ഥാന്‍

By Staff Reporter, Malabar News
cricket_malabar news
Representational Image
Ajwa Travels

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റ് നടത്താനാവുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്‌ചിതത്വം നിലനില്‍ക്കുകയാണെന്നും ലോകകപ്പ് യുഎഇയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ പറഞ്ഞു.

‘ടി-20 ലോകകപ്പിന് മുന്‍പ് ഇംഗ്‌ളണ്ട് ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഐപിഎല്ലും ഇന്ത്യയില്‍ വെച്ച് നടത്താമെന്നാണ് ബിസിസിഐ കണക്കു കൂട്ടുന്നത്. എന്നാല്‍ ഏപ്രില്‍ മാസത്തോടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്‌തത വരൂ’, വസീം ഖാന്‍ പറഞ്ഞു. കൂടാതെ അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പിന് ശ്രീലങ്കയും 2022ലേതിന് പാകിസ്‌ഥാനും ആയിരിക്കും ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുകയെന്നും വസീം ഖാന്‍ പറഞ്ഞു. മാത്രവുമല്ല ഇത്തരം ലോക ഇവന്റുകളില്‍ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഐസിസിക്കാണെന്നും 2021ല്‍ ടി-20 ലോകകപ്പ് ഇന്ത്യയാണ് നടത്തുന്നതെങ്കില്‍ പാക് കളിക്കാര്‍ക്ക് വിസ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഐസിസിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം 2022ലെ ടി-20 ലോകകപ്പ് ഓസ്ട്രേലിയയില്‍ വെച്ചാണ് നടക്കുക. കോവിഡ് ബാധയെ തുടര്‍ന്നാണ് വര്‍ഷം നടക്കേണ്ടിയിരുന്ന ലോകകകപ്പ് 2022ലേക്ക് മാറ്റിയത്. ഇന്ത്യ തന്നെയാണ് 2023ലെ ഏകദിന ലോകകപ്പിന്റെ വേദിയും.

Entertainment News: ചിത്രീകരണം പൂര്‍ത്തിയാക്കി നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE