ഡെൽഹി: കോവിഡ് വ്യാപനത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല യോഗം വിളിച്ചു. കോവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന കേരളം, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് യോഗം നിശ്‌ചയിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. രാജ്യത്തെ കോവിഡ് പ്രതിദിന വ്യാപനത്തിൽ 68 ശതമാനവും കേരളത്തിലാണ്. അവശേഷിക്കുന്നതിൽ മുന്നിൽ മഹാരാഷ്‌ട്രയാണ്. ഇതിനാലാണ് രണ്ട് സംസ്‌ഥാനങ്ങളിലും ജാഗ്രത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഓണത്തിന് ശേഷം കേരളത്തിൽ കോവിഡ് വ്യാപിക്കുന്നുണ്ട്. മഹാരാഷ്‌ട്രയിൽ ഉൽസവകാലം വരാനിരിക്കെ കൂടുതൽ ജാഗ്രത വേണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Read Also: ‘വാക്‌സിൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയത്’; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ