തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് വ്യക്‌തമാക്കി കേന്ദ്രം. നിലവിൽ കേരളത്തിലെ 6 ജില്ലകളിലാണ് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനമുള്ളത്. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നിവയാണ് സംസ്‌ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനമുള്ള 6 ജില്ലകൾ.
ഇതിനൊപ്പം തന്നെ കേരളത്തിൽ പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലും കോവിഡ് സ്‌ഥിതി ഗുരുതരമാണെന്ന് കേന്ദ്രം വ്യക്‌തമാക്കി. രാജ്യത്ത് നിലവിൽ കേരളം ഉൾപ്പടെ 10 സംസ്‌ഥാനങ്ങളിലെ സ്‌ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടങ്ങളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. കൂടാതെ 12 സംസ്‌ഥാനങ്ങളിൽ നിലവിലത്തെ കോവിഡ് രോഗികളുടെ എണ്ണം 1 ലക്ഷത്തിന് മുകളിലാണെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : അധികാരാസക്‌തിയുള്ള സുൽത്താന് വേണ്ടി ചെയ്യുന്നത് ഇതൊക്കെയാണ്; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ