ന്യൂഡെൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ പദ്ധതിയിൽ പ്രധാന മന്ത്രിയെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ‘അധികാരാസക്‌തിയുള്ള സുൽത്താൻ’ എന്നാണ് മോദിയെ പ്രശാന്ത് ഭൂഷൺ വിശേഷിപ്പിച്ചത്.
” ഇന്ത്യാ ഗേറ്റിനും സെന്‍ട്രല്‍ സെക്രട്ടറിയറ്റിനും ഇടയിലുള്ള മനോഹരമായ പ്രദേശത്ത് അവര്‍ ചെയ്യുന്നത് ഇതാണ്. അധികാരാസക്‌തിയുള്ള സുല്‍ത്താന്റെ 13,500 കോടിയുടെ പുതിയ വസതിക്ക് വഴിയൊരുക്കാന്‍ 100 വർഷം പഴക്കമുള്ള 4,000 മരങ്ങള്‍ വെട്ടുന്നു!, കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും അവശ്യ സർവീസ് പരിധിയിൽ ഈ പദ്ധതിയെ ഉൾപ്പെടുത്തി,”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
This is what they are doing to the beautiful area between India Gate & Central Secretariat! Cutting >4000 heritage trees over 100 years old! To pave the way for a megalomaniac Sultan’s new residence in a 13,500 Cr project, given emergency nod amidst a raging pandemic! pic.twitter.com/gpQ7Fg5RXg
— Prashant Bhushan (@pbhushan1) May 5, 2021
സെന്‍ട്രല്‍ വിസ്‌താ പദ്ധതിയെ അവശ്യ സേവന പരിധിയിൽ ഉൾപ്പെടുത്തിയതിനെ പ്രതിപക്ഷ പാർട്ടികൾ ശക്‌തമായി എതിർത്തിരുന്നു. ‘അനാവശ്യ പദ്ധതികൾക്ക്’ പകരം വാക്‌സിനുകൾ, ഓക്‌സിജൻ, മറ്റ് ആരോഗ്യ സേവനങ്ങൾ എന്നിവക്കായി പണം ചെലവഴിക്കണം എന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
Also Read: മോദിയുടെ കോവിഡ് പ്രതിരോധ നയത്തെ രൂക്ഷമായി വിമർശിച്ച് രഘുറാം രാജൻ