പേരാവൂരിലെ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക

By Staff Reporter, Malabar News
covid-peravoor
Representational Image
Ajwa Travels

കണ്ണൂർ: പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കൃപാഭവനിലെ ആകെയുള്ള 234 പേരിൽ 90ഓളം പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. ഒരാഴ്‌ചക്കിടെ അഞ്ചുപേർ മരണപ്പെട്ടു. പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം.

കോവിഡ് ബാധിച്ച് അഗതി മന്ദിരത്തിലെ അഞ്ച് പേരാണ് കഴിഞ്ഞ ഒരാഴ്‌ചക്കിടെ മരണമടഞ്ഞത്. അതേസമയം കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ അന്തേവാസികളുടെ മരുന്നിനും ഭക്ഷണത്തിനുമുള്ള സഹായവും നിലച്ചിരിക്കുകയാണ്.

തെരുവിൽ അലയുന്നവ‍ർ, ബന്ധുക്കൾ ഉപേക്ഷിച്ച പ്രായമായവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, രോഗികൾ ഇങ്ങനെ സമൂഹത്തിന്റെ കരുതൽ വേണ്ട ആളുകളെ പാർപ്പിക്കുന്നയിടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാ ഭവൻ. 234 അന്തേവാസികളുള്ള ഇവിടെ ഈ മാസം നാലിനാണ് ഒരാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. പിന്നീടുള്ള പരിശോധനയിലാണ് കൂടുതൽ പേ‍ർക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.

പലതരം അസുഖങ്ങൾ ഉള്ള അന്തേവാസികളിൽ പലർക്കും കോവിഡ് കൂടി വന്നതോടെ കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണ് സ്‌ഥാപന നടത്തിപ്പുകാർ. ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെടൽ നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

Malabar News: മാസ്‌ക് വെക്കാൻ നിർദ്ദേശിച്ച എഎസ്ഐയ്‌ക്ക് മര്‍ദ്ദനം; പാലക്കാട് സ്വദേശി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE