മാസ്‌ക് വെക്കാൻ നിർദ്ദേശിച്ച എഎസ്ഐയ്‌ക്ക് മര്‍ദ്ദനം; പാലക്കാട് സ്വദേശി അറസ്‌റ്റിൽ

By Staff Reporter, Malabar News
arrest in palakkad
Representational Image
Ajwa Travels

കൊച്ചി: മാസ്‌ക് വെക്കാൻ നിർദ്ദേശിച്ചതിന് എഎസ്ഐയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. പാലക്കാട് സ്വദേശി സുഹൈലാണ് പിടിയിലായത്.

ഇന്നലെ വൈകിട്ട് 4.30ഓടെ ആയിരുന്നു സംഭവം. വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിൽക്കുകയായിരുന്ന സുഹൈലിനോട് മരട് എഎസ്ഐ കെപി സത്യനാണ് മാസ്‌ക് വെക്കണമെന്ന് നിർദ്ദേശിച്ചത്. പിന്നാലെ ഇയാൾ എഎസ്ഐയെ മർദ്ദിക്കുകയായിരുന്നു.

മാസ്‌ക് വെക്കാത്തത് എന്ത് കൊണ്ടായിരുന്നു എന്ന് ചോദിച്ച എഎസ്ഐയ്‌ക്ക് നേരെ പ്രതി സുഹൈൽ പ്രകോപനപരമായി അടുക്കുകയായിരുന്നു. എഎസ്ഐയുടെ മുഖത്തേറ്റ മർദ്ദനത്തിൽ കണ്ണട ഒടിഞ്ഞ് കണ്ണിൽ കയറി. സംഭവശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കൊച്ചിയിൽ കൂളർ കമ്പനിയിൽ ജോലി ചെയ്‌ത്‌ വരികയായിരുന്നു പ്രതി.

അതേസമയം മർദ്ദനമേറ്റ എഎസ്ഐ കെപി സത്യനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകി വിട്ടയച്ചു.

Malabar News: കോഴിക്കോട് പേരാമ്പ്രയിൽ മാവോയിസ്‌റ്റ്‌ ഭീഷണി; ആശങ്കയിൽ നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE