കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം; ആന്റിജന്‍ ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം

By Syndicated , Malabar News
rapid test kit

ന്യൂഡെൽഹി: കോവിഡ് രോഗനിർണയം ജനങ്ങൾക്ക് സ്വയം ചെയ്യാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോർട്. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമാണ് ഐസിഎംആര്‍ ടെസ്‌റ്റ് കിറ്റ് നിര്‍ദേശിക്കുന്നത്.

സ്വയം പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കിറ്റിനൊപ്പം നൽകിയിട്ടുണ്ട്. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. ഇത് പരിചയപ്പെടുത്താന്‍ പുതിയ മൊബെെല്‍ ആപ്ളിക്കേഷനും പുറത്തിറക്കും. റിസള്‍ട് 15 മിനിട്ടിനുള്ളില്‍ ലഭ്യമാകുന്ന തരത്തിൽ പൂനെയിലെ മൈ ലാബ് സിസ്‌കവറി സൊലൂഷന്‍സ് നിര്‍മിച്ച കിറ്റിനാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

ഒരു കിറ്റിന് 250 രൂപയാണ് നിലവിൽ നിശ്‌ചയിച്ചിരിക്കുന്ന വില. പരിശോധനയിലൂടെ രോഗം സ്‌ഥിരീകരിക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു.

Read also: പ്രമേഹ രോഗികൾ കൂടുതൽ സൂക്ഷിക്കുക; ‘ബ്ളാക് ഫംഗസ്’ കേസുകളിൽ വർധന

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE