കോവിഡ്; ജയിൽ പുള്ളികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി

By News Desk, Malabar News
Covid Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സംസ്‌ഥാനത്തെ ജയിലുകളില്‍ തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഈ മാസം 21 വരെയാണ് അവധി നീട്ടി നല്‍കിയത്. ജയിലുകളില്‍ കോവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യം കണക്കിലെടുത്താണ് ഉത്തരവ്. കോവിഡ് പകരുന്നത് മുന്നില്‍ കണ്ട് 65 വയസിന് മുകളില്‍ പ്രായമുള്ള ഗുരുതര കുറ്റവാളികള്‍ അല്ലാത്തവരെ പരോള്‍ നല്‍കി വീടുകളിലേക്ക് അയച്ചിരുന്നു.

അതേസമയം, തടവുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തില്‍, സന്ദര്‍ശകര്‍ക്കടക്കം കടുത്ത നിയന്ത്രണങ്ങളാണ് സംസ്‌ഥാനത്തെ എല്ലാ ജയിലുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. തൃശൂർ ജില്ലയിലെ വിയ്യൂര്‍ ജില്ലാ ജയിലിലെ 30 തടവുകാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. രോഗം സ്‌ഥിരീകരിച്ച 29 പേർ ജയിലിലെ സിഎഫ്‌എല്‍ടിസി കേന്ദ്രത്തില്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. രോഗികളില്‍ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: കർഷക മഹാപഞ്ചായത്തുകളെ പിടിച്ചുകെട്ടാൻ സർക്കാർ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE