കർഷക മഹാപഞ്ചായത്തുകളെ പിടിച്ചുകെട്ടാൻ സർക്കാർ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

By News Desk, Malabar News
Kisan-Mahapanchayat
Representational Image
Ajwa Travels

ചണ്ഡീഗഢ്: കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളുമായി ഹരിയാന സര്‍ക്കാര്‍. കര്‍ണാലിലെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു. എസ്എംഎസ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് അര്‍ധരാത്രി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എഡിജിപിയ്‌ക്കും ഐജിയ്‌ക്കും ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കുമാണ് ക്രമസമാധാന ചുമതല. സിആർപിസി സെക്ഷൻ 144 ജില്ലാ ഭരണകൂടം കർണാലിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 5 പേരിൽ കൂടുതലുള്ള ഒത്തുചേരലുകൾ നിരോധിച്ചിരിക്കുകയാണ്.

കൂടാതെ കര്‍ണാലില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച മഹാപഞ്ചായത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്. ഹരിയാന ഭാരതീയ കിസാൻ യൂണിയൻ നാളെ മഹാപഞ്ചായത്ത് ചേരുകയും സെക്രട്ടറിയേറ്റ് ഉപരോധിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടികൾ.

കേന്ദ്രം കര്‍ഷക സമരത്തോട് നിഷേധാത്‌മക നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിഷേധം ശക്‌തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി യുപിയില്‍ ഉള്‍പ്പെടെ 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മഹാപഞ്ചായത്തുകള്‍ വഴി ബിജെപിക്കെതിരെ പ്രചാരണമാണ് കര്‍ഷക സംഘടനകള്‍ ലക്ഷ്യമിടുന്നത്. യുപിയിലെ ഗ്രാമങ്ങള്‍ തോറും ബിജെപിക്കെതിരായ പ്രചാരണം സംഘടിപ്പിക്കും. സർക്കാരിന്റെ കടുത്ത നടപടികൾക്കിടയിലും മഹാപഞ്ചായത്തുമായി മുന്നോട്ടു പോകുമെന്നാണ് കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം.

Kerala News: നിപ: വ്യാജ വാർത്തകൾക്ക് എതിരെ കർശന നടപടി; കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE