നിപ: വ്യാജ വാർത്തകൾക്ക് എതിരെ കർശന നടപടി; കളക്‌ടർ

By Desk Reporter, Malabar News
Kozhikode-collector about National strike
ഡോ.തേജ് ലോഹിത് റെഡ്‌ഢി
Ajwa Travels

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും വരുന്ന വ്യാജ സന്ദേശങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് കളക്‌ടർ. വൈറസുകളെ പോലെ തന്നെ അപകടകാരികളാണ് ജനങ്ങളിൽ ഭീതിയും പരിഭ്രാന്തിയും പരത്തുന്ന വ്യാജ സന്ദേശങ്ങൾ. പരിഭ്രാന്തി പരത്തുന്ന വ്യാജ വാർത്തകൾ നിർമിക്കുന്നവർക്ക് എതിരെയും അവ പങ്ക് വെക്കുന്നവർക്ക് എതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കും; കളക്‌ടർ വ്യക്‌തമാക്കി.

ആധികാരിക വിവരങ്ങൾക്കും, വാർത്തകൾക്കും ആരോഗ്യ വകുപ്പിന്റെ അറിയിപ്പുകൾക്കും നിർദ്ദേശങ്ങൾക്കും ഔദ്യോഗിക വൃത്തങ്ങളെ മാത്രമേ ആശ്രയിക്കാവൂ. സർക്കാരിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്ത് നിന്നുള്ള ആധികാരിക വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫിസ് പത്രക്കുറിപ്പിലൂടെയും, ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും, Gok Direct , നമ്മുടെ കേരളം എന്നീ മൊബൈൽ ആപ്ളിക്കേഷൻ വഴിയും ലഭിക്കുമെന്നും കളക്‌ടർ അറിയിച്ചു.

Most Read:  കേരളസവാരി പദ്ധതിക്ക് നവംബർ ഒന്നിന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE