രോ​ഗികൾ വർദ്ധിച്ചാൽ ചികിത്സ വീട്ടിൽ; നീക്കവുമായി ആരോ​ഗ്യ വകുപ്പ്

By Desk Reporter, Malabar News
kannur covid_2020 Sep 07
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ കോവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ ആരോ​ഗ്യവകുപ്പ് ആലോചിക്കുന്നു. നിലവിൽ 50 പേരാണു വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുണ്ടായിരുന്ന 9 പേർ കോവി‍ഡ് മുക്തരാകുകയും ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായിരുന്നു വീടുകളിൽ ചികിത്സ നൽകിയിരുന്നത്. എന്നാൽ, പിന്നീട് മറ്റുള്ളവർക്കും ഇത്തരത്തിൽ ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. സിഎഫ്എൽടിസികളിലെ കോവിഡ് ചികിത്സ വിജയകരമായ പശ്ചാത്തലത്തിലാണ് വീടുകളിലെ ചികിത്സ വ്യാപിപ്പിക്കാൻ ആരോ​ഗ്യവിഭാ​ഗം ആലോചിക്കുന്നത്.

അതേസമയം, ജില്ലയിൽ ഇന്നലെ 200 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 162 പേർക്കു സമ്പർക്കത്തിലൂടെയാണു കോവി‍ഡ് പോസിറ്റീവായത്. 25 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ കോവിഡ് ബാധിച്ചു. 5 പേർ വിദേശത്തു നിന്നും 8 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയിൽ ആകെ കോവി‍ഡ് പോസിറ്റീവായവരുടെ എണ്ണം 4420 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE