കോവിഡ് വാക്‌സിനേഷൻ; രാജ്യത്തിതുവരെ വിതരണം ചെയ്‌തത്‌ 36 കോടി ഡോസ്

By Team Member, Malabar News
Covid Vaccination In India
Covid vaccination in India exceeds 36 crores
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ 36 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തതായി വ്യക്‌തമാക്കി ആരോഗ്യ മന്ത്രാലയം. 36.89 കോടി ഡോസ് വാക്‌സിനാണ് രാജ്യത്താകമാനം ഇതുവരെ വിതരണം ചെയ്‌തത്‌. ഇതിൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ള ആളുകൾക്ക് 11.18 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായും മന്ത്രാലയം വ്യക്‌തമാക്കി.

ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലുമായി 18-44 പ്രായപരിധിയിലുള്ള 10,84,53,590 പേര്‍ക്ക് ആദ്യ ഡോസും, 33,79,213 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. കൂടാതെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്‌ഥാന്‍, തമിഴ്‌നാട്, ബിഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്‌ട്ര എന്നീ 8 സംസ്‌ഥാനങ്ങളിൽ ഇതിനോടകം തന്നെ 18-44 പ്രായപരിധിയിലുള്ള 50 ലക്ഷത്തിലധികം ആളുകൾക്ക് വാക്‌സിൻ വിതരണം ചെയ്‌തതായും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

Read also : മലപ്പുറം വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു; ഡ്രൈവറുടെ നില ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE