ബ്രിട്ടണിലെ കോവിഡ് വകഭേദം കൂടുതൽ അപകടകാരി; ആശങ്ക

By News Desk, Malabar News
Ajwa Travels

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രൂക്ഷമായ കോവിഡ് വ്യാപനത്തിന് കാരണം ബ്രിട്ടണിൽ കണ്ടെത്തിയ P1 വകഭേദമാണെന്ന് റിപ്പോർട്. ആന്റിബോഡികളിൽ നിന്ന് വേഗത്തിൽ രക്ഷപെടാനുള്ള കഴിവ് ഈ വകഭേദത്തിനുണ്ടെന്ന് ശാസ്‌ത്രജ്‌ഞർ പറയുന്നു.

യഥാർഥ കൊറോണ വൈറസിനേക്കാള്‍ P1 വകഭേദത്തിന് 2.5 മടങ്ങ് കൂടുതല്‍ വ്യാപന ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുമുള്ള ശേഷിയും ഉണ്ടെന്ന് പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. ഇതേത്തുടർന്ന്, വൈറസ് പടരുന്നത് തടയാനായി ബ്രസീലില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഫ്രാന്‍സ് നിര്‍ത്തിവച്ചു.

P1 വകഭേദം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ബ്രിട്ടണിൽ പടർന്ന് പിടിച്ചത്. രാജ്യത്തെ രണ്ടാം തരംഗത്തിന് പിന്നില്‍ P1 വകഭേദമാണെന്ന് കരുതപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോർട് ചെയ്‌തതും ബ്രസീലിലാണ്‌.

ബ്രസീലില്‍ നിന്ന് പുറപ്പെട്ട രണ്ടാം വകഭേദം പ്രധാനമായും ചെറുപ്പക്കാരായ ആളുകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ പരിശോധിക്കുമ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും 40 വയസിനും അതില്‍ താഴെയും പ്രായമുള്ളവരാണ്.

Also Read: വാക്‌സിൻ എടുക്കാത്തവർക്ക് റേഷനില്ല; മുന്നറിയിപ്പുമായി ലക്ഷദ്വീപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE