ജോസ് വരട്ടെ; എതിർക്കേണ്ടെന്ന് സിപിഐ തീരുമാനം

By Desk Reporter, Malabar News
The fault of the police is not the fault of the Home Department; Kanam Rajendran
Ajwa Travels

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ ചേർക്കുന്നതിനെ സ്വാ​ഗതം ചെയ്‌ത്‌ സിപിഐ. ജോസ് കെ മാണി പക്ഷത്തിന്റെ വരവിനെ എതിർക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ന് ചേർന്ന എക്‌സിക്യൂട്ടീവ് യോഗം സ്വീകരിച്ചത്. ജോസിനെ സ്വീകരിക്കാൻ സിപിഐ നേതൃത്വം തയ്യാറായെങ്കിലും പാർട്ടിക്കുള്ളിൽ ഇത് സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല.

പെട്ടന്ന് ജോസ് കെ മാണിയെ എൽഡിഎഫിലേക്ക് എടുക്കേണ്ടതില്ലെന്നും തദ്ദേശ തെര‍ഞ്ഞെടുപ്പിൽ സഹകരിപ്പിച്ച ശേഷം അവരുടെ ജനസ്വാധീനം കൂടി പരിശോധിച്ച് മുന്നണി പ്രവേശനം അനുവദിക്കാമെന്നുള്ള അഭിപ്രായം സിപിഐ നേതൃത്വത്തിൽ ഒരു വിഭാ​ഗത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ചേ‍ർന്ന സിപിഐ എക്‌സിക്യൂട്ടീവിൽ ജോസ് വിഭാഗത്തിന്റെ വരവിനെ എതിർക്കേണ്ടെന്ന അഭിപ്രായമാണ് ഉയർന്നത്.

ജോസ് വിഭാ​ഗത്തിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് എക്‌സിക്യൂട്ടീവ് വിലയിരുത്തി. അടുത്ത എൽഡിഎഫ് യോഗം ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചർച്ച ചെയ്യുമ്പോൾ എതിർക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ പൊതുനിലപാടിനൊപ്പം നിൽക്കാനും സിപിഐയിൽ ധാരണയായിട്ടുണ്ട്.

Related News:  ജോസ് കെ മാണിയുടെ വരവ്; സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

ഇടതു മുന്നണിയിൽ രണ്ടാമത്തെ കക്ഷിയായ സിപിഐ കൂടി സ്വാഗതം ചെയ്യുന്നതോടെ ജോസ് കെ മാണി വിഭാ​ഗത്തിന്റെ എൽഡിഎഫ് പ്രവേശനത്തിന് ഇനിയൊരു ഔദ്യോ​ഗിക പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE