കുറ്റ്യാടിയിൽ പ്രതിഷേധിച്ചത് സിപിഎം പ്രവർത്തകർ തന്നെ; പി മോഹനൻ

By Desk Reporter, Malabar News
p-mohanan
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിര്‍ണയത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ. സിപിഎം പ്രതിനിധി മൽസരിക്കണമെന്ന പൊതു വികാരം കുറ്റ്യാടിയിലെ പ്രവർത്തകരിലുണ്ട് എന്നത് വസ്‌തുതയാണ്‌. ഇതിന്റെ ഭാഗമായാണ് കുറച്ച് സിപിഎം അനുഭാവികൾ പ്രകടനം നടത്തിയത്. അവരെ കാര്യം ബോധ്യപ്പെടുത്തി പൊതുധാരയിലേക്ക് കൊണ്ടു വരുമെന്നും പി മോഹനൻ പറഞ്ഞു.

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നൽകാനുള്ള പാര്‍ട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ തെരുവിൽ ഇറങ്ങിയത്. വര്‍ഷങ്ങളായി സിപിഎം മൽസരിച്ചു പോരുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നൽകാൻ തീരുമാനിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസവും വിഷയത്തിൽ പ്രവര്‍ത്തകര്‍ നേതാക്കളെ പ്രതിഷേധം അറിയിച്ചിരുന്നു. കോഴിക്കോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെപി കുഞ്ഞമ്മദ് മാസ്‌റ്ററെയാണ് സിപിഎം നേരത്തെ ഇവിടെ സ്‌ഥാനാർഥിയായി പരിഗണിച്ചിരുന്നത്. എന്നാൽ ചര്‍ച്ചകളുടെ അവസാന ഘട്ടത്തിൽ ഈ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകുകയായിരുന്നു. ആദ്യഘട്ടത്തിൽ തിരുവമ്പാടി സീറ്റാണ് ജോസ് മാണി വിഭാഗത്തിന് നൽകാൻ പാര്‍ട്ടി ആലോചിച്ചിരുന്നത്.

Also Read:  പാർട്ടി പ്രവർത്തകർ അതിലില്ല; പൊന്നാനിയിലെ പ്രകടനത്തെ തള്ളി സിപിഎം ജില്ലാ നേതൃത്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE