പത്തനംതിട്ട: തിരുവല്ലയിൽ പാർട്ടി പ്രവർത്തകയുടെ നഗ്‌നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ നേതാവിനും എതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോനും ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റിയംഗം നാസറിനും എതിരെയാണ് വനിതാ പ്രവർത്തകയുടെ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്തത്.
പാർട്ടി പ്രവർത്തകയുടെ നഗ്‌ന ചിത്രം പകർത്തി പുറത്തുവിടാതിരിക്കാൻ പണം ചോദിച്ചെന്നാണ് കേസ്. പരാതിക്കാരിയും ഭർത്താവും സജീവ സിപിഎം പ്രവർത്തകരാണ്. നഗ്‌ന ചിത്രം പ്രചരിപ്പിച്ചതിന് ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റിയംഗം ആർ മനു ഉൾപ്പടെ 10 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഈ വര്‍ഷം മെയ് മാസത്തിലാണ് പരാതിക്ക് അടിസ്‌ഥാനമായ സംഭവമുണ്ടായത്. കാറിൽ കയറ്റി യുവതിയെ മയക്കിക്കിടത്തി നഗ്‌ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി പരാതിയിൽ പറയുന്നു.
പീഡനം, നഗ്‌ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. സിസി സജിമോനെതിരെ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ.
Most Read: നിയമസഭാ തിരഞ്ഞെടുപ്പിലെ സിറ്റിംഗ് സീറ്റുകളിലെ തോൽവി; കൂട്ട നടപടിക്കൊരുങ്ങി മുസ്‌ലിംലീഗ്